29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
CHAKKAD DILEEPAN

Chakkad Dileepan Murder Case തലശ്ശേരി: സിപിഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ കീഴ്‌ക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 9 പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നുമുതല്‍ ഒമ്പത് വരെ പ്രതികളായ പി കെ ലത്തീഫ്, യു കെ സിദ്ധീക്ക്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ്, പാനേരി ഗഫൂര്‍ എന്നിവരെയാണു വെറുതെ വിട്ടത്. ഏഴ് വര്‍ഷമായി പ്രതികള്‍ ജയിലിലായിരുന്നു.

chakkad dileepan case

കേസില്‍ പയ്യമ്പള്ളി ഹാരിസ്, അരയാക്കല്‍ അന്ത്ലു എന്ന അബ്ദുള്‍ ഖാദര്‍, പി വി മുഹമ്മദ്, പി കെ അബൂബക്കര്‍, എ കെ സാജിദ്, തിട്ടയില്‍ മുഹമ്മദ് മന്‍സീര്‍, എ പി മുഹമ്മദ് എന്നിവരെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു.

2008 ആഗസ്ത് 24നാണു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദിലീപന്‍ ആക്രമിക്കപ്പെട്ടത്. വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരിട്ടി അമല ആശുപത്രിയിലും അവിടെ നിന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് രണ്ടു മാസം മുമ്പ് എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ കുനിയില്‍ സൈനുദ്ദീന്‍ വെട്ടേറ്റു മരിച്ചിരുന്നു.

തലശ്ശേരി അഡീഷനല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് കോടതി നേരത്തേ 9 പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ചിരുന്നു. ഇതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement