കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന വടകര സ്വദേശിനി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. ഷിംജിതയുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ 21 ദിവസമായി ജയിലിലാണെന്നും ഫോറന്‍സിക് ഫലം വരുന്നത് വരെ റിമാന്‍ഡില്‍ കഴിയേണ്ടതില്ലെന്നുമാണ് പ്രിതിഭാഗത്തിന്റെ വാദം.
|
കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത സെഷന്‍സ് കോടതിയെ സമീപിച്ചത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്ന കുടുംബത്തിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
ALSO READ: മയക്കുമരുന്ന് വിൽപ്പനയ്ക്ക് മകനൊപ്പം പിടിയിലായ അഭിഭാഷക ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കി


