16
Jan 2025
Thu
16 Jan 2025 Thu
Actress Nimisha Sajayan's father passes away

മുംബൈ: പ്രശസ്ത ചലച്ചിത്ര താരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയില്‍ കഴിയവെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്‌ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു സജയന്‍ താമസിച്ചിരുന്നത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. ഭാര്യ: ബിന്ദു സജയന്‍. മക്കള്‍: നിമിഷ സജയന്‍, നീതു സജയന്‍.

ജോലി സംബന്ധമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

Actress Nimisha Sajayan’s father passes away