കൊച്ചി: മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രിയങ്ക. കുടുംബ ചിത്രങ്ങളിലും ടിവി പരിപാടികളിലും നിറഞ്ഞു നിന്ന പ്രിയങ്ക നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ തിരിച്ചുവരുകയാണ് പ്രിയങ്ക. അതിന്‍റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് തുറന്നു പറയുകയാണ് അവർ.
|
സ്വന്തം ഇഷ്ടപ്രകാരം കൂടെ പോയിട്ട് പിന്നീട് അവർക്കെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് നടി പ്രിയങ്ക ചോദിച്ചു.
നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല. ലൊക്കേഷനിൽ തനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ല. അത്തരം അനുഭവം ഉണ്ടായാല്‍ അതിന്‍റെ ഇരട്ടി തിരിച്ച് കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താനെന്നും നടി കൂട്ടിച്ചേർത്തു.
‘നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല. ഒരാളുമായി കുറേക്കാലം സംസാരിച്ച് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്. ഒരു പെണ്ണ് ഒരിക്കലും ചെയ്യരുത്. അന്ന് പറഞ്ഞപ്പോള്‍ തന്നെ അത് എതിര്‍ക്കണമായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ് എന്നാല്‍ പിന്നീട് അത് പറഞ്ഞ് പുരുഷനെതിരെ പറയുന്നത് ശരിയല്ല.’
മീ ടു ആരോപണങ്ങളെ താന്‍ ശക്തമായി എതിര്‍ക്കുമെന്നും എന്നാൽ കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേക്കുന്നത് എന്തിനാണെന്നും പ്രിയങ്ക ചോദിക്കുന്നു. ‘ഇത്തരം പ്രശ്നങ്ങളില്‍ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ച് കൊണ്ടുപോവുകയോ, ചങ്ങലയ്ക്ക് ഇട്ട് കൊണ്ടുപോവുകയോ ചെയ്താല്‍ അത് സത്യമാണ്. എന്നാല്‍ ഇവിടെ സ്വന്തം ഇഷ്ടപ്രകാരം പോയി അവര്‍ക്കൊപ്പം പടം ചെയ്ത് കറങ്ങി അടിച്ച് നടന്ന്. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെ എന്ന് ചോദിക്കുന്നതില്‍ എന്താണ് ഉള്ളത്.’പ്രിയങ്ക കൂട്ടിച്ചേർത്തു.


