മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമാ ചിത്രീകരണത്തിനിടെ തന്നോട് ലൈംഗിക അതിക്രമം കാണിച്ചുവെന്ന് പ്രമുഖ നടി.(Actress says Malayalam superstar touched private parts; The director tried to rape her) സിനിമാ ചിത്രീകരണത്തിനിടെ തന്നെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് നടി ഹേമ കമ്മിറ്റിക്കു മുന്നില്‍ പരാതി നല്‍കിയത്.
|
ഗാന ചിത്രീകരണത്തിനിടെ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഈ സൂപ്പര്‍ സ്റ്റാര്‍ സ്പര്‍ശിച്ചുവെന്ന് നടി ഹേമ കമ്മിറ്റിയോട് വെളിപ്പെടുത്തി. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഗാന ചിത്രീകരണത്തിന്റെ ഇടവേളകളിലും ദുരനുഭവമുണ്ടായി. തനിക്ക് മാത്രമല്ല, മറ്റു പല നടിമാര്‍ക്കും ഇതേ നടനില്‍ നിന്നു ദുരനുഭവമുണ്ടായെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതു സംബന്ധമായ തെളിവുകളും നടി ഹേമ കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിച്ചതായാണ് അറിയുന്നത്. ഈ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സംഘം ഇതു പരിശോധിച്ചു വരികയാണ്.
പ്രമുഖ സംവിധായകന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായും ഇതേ നടി അറിയിച്ചിട്ടുണ്ട്. കട്ടിലിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍, താന്‍ ബഹളം വച്ച് ഓടി രക്ഷപ്പെട്ടു. നിരവധി ജനപ്രിയ സിനിമകള്‍ ചെയ്തിട്ടുള്ള സംവിധാകയനില്‍ നിന്നാണ് ദുരനുഭവമുണ്ടായത്. സ്റ്റണ്ട് മാസ്റ്ററില്‍ നിന്നും സമാനമായ രീതിയില്‍ ദുരനുഭവമുണ്ടായതായി നടി ഹേമ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.





