25
Aug 2024
Sat
25 Aug 2024 Sat
Prof. Dr. Mary George

തിരുവനന്തപുരം: മലയാള സിനിമാ താരങ്ങള്‍ സിനിമയ്ക്കകത്ത് നിന്ന് മാത്രമല്ല പുറത്തു നിന്നും പെണ്‍കുട്ടികളെ വലവീശിപ്പിടിച്ചതായി വെളിപ്പെടുത്തല്‍.(Hema committee report: The teacher made a shocking revelation against the leading actor) പ്രമുഖ സിനിമാ നടന്‍ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിരയാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ഒരു കോളജ് അധ്യാപികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തിരുവനന്തപുരം വനിതാ കോളേജ് മുന്‍ അധ്യാപിക ഡോ. മേരി ജോര്‍ജ് പ്രമുഖ നടന്റെ ലീലാവിലാസങ്ങള്‍ തുറന്നുകാട്ടിയത്. 1980 കളില്‍ വനിതാ കോളേജ് വിദ്യാര്‍ത്ഥിനികളെ ഒരു സിനിമാതാരം ദുരുപയോഗം ചെയ്‌തെന്ന് വെളിപ്പെടുത്തിയാണ് മുന്‍ അധ്യാപിക രംഗത്തെത്തിയിട്ടുള്ളത്.

ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍; രഞ്ജിത്തിനെ ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഡോ. ബിജു; പരാതി തന്നാല്‍ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍

വില കൂടിയ കാറില്‍ കോളേജ് പരിസരത്തെത്തി ഒരു പ്രധാന സിനിമാ താരം കുട്ടികളെ കൊണ്ടുപോവുമായിരുന്നു. ചില കുട്ടികള്‍ അധ്യാപികമാര്‍ക്ക് രഹസ്യ വിവരം നല്‍കിയതിനെ തുടര്‍ന്ന് അധ്യാപികമാരുടെ നിരീക്ഷണത്തില്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം അന്നത്തെ കോളേജ് പ്രിന്‍സിപ്പാള്‍ ഹൃദയകുമാരിയെ അധ്യാപികമാര്‍ അറിയിച്ചിരുന്നുവെന്നും ഡോ. മേരി ജോര്‍ജ്ജ് പറഞ്ഞു.

അയാള്‍ കുട്ടികളുമായി സ്വകാര്യമായി ബന്ധം സ്ഥാപിച്ചിരുന്നാതുയം തല്‍ക്കാലം ആ നടന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഡോ. മേരി ജോര്‍ജ് പറഞ്ഞു. സിനിമയെ കുറിച്ച് പഠിക്കാമെന്ന് പറഞ്ഞാണ് ഷൂട്ടിങ് സെറ്റിലേക്ക് കുട്ടികളെ കൊണ്ട് പോവുക. ലൈംഗിക ചൂഷണത്തിനടക്കം ആ കുട്ടികള്‍ വിധേയരായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നുവെന്നും ഡോ. മേരി ജോര്‍ജ്ജ് വ്യക്തമാക്കി.

ഒന്നിലധികം നടന്മാര്‍ ഇങ്ങിനെ വിദ്യാര്‍ഥിനികളെ വലവീശിപ്പിടിച്ചിരുന്നു. തിരുവന്തപുരത്ത് തന്നെയുള്ള നടന്മാരായിരുന്നു അവരെന്ന് ജോ. മേരി ജോര്‍ജ് സൂചന നല്‍കി. അവസരം നല്‍കാമെന്നും ഷൂട്ടിങ് കാണിക്കാമെന്നുമൊക്കെ പറഞ്ഞാണ് കുട്ടികളെ വലയിലായക്കിയത്. സിനിമാ രംഗത്ത് എല്ലാ കാലത്തും ഇത്തരം പ്രവണതകള്‍ ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.

ALSO WATCH