16
Jan 2024
Sat
16 Jan 2024 Sat

‘ഉംറ നിര്‍വഹിക്കാന്‍ ഭാഗ്യം നല്‍കിയ അല്ലാഹുവിന് സ്തുതി’; മകനും ഭര്‍ത്താവിനും ഒപ്പം മക്കയിലെത്തിയ സന്തോഷം പങ്കുവച്ച് ഷംന കാസിം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യയിലെ വിശുദ്ധ മക്കയിലെത്തി മകനും ഭര്‍ത്താവിനും ഒപ്പം ഉംറ നിര്‍വഹിക്കാന്‍ ഭാഗ്യം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ച് മലയാളികളുടെ പ്രിയ നടി ഷംന കാസിം. ‘വിശുദ്ധ മക്കയിലും മദീനയിലും എത്തി ‘അല്‍ഹംദുലില്ലാഹ്… ഉംറ നിര്‍വഹിക്കാനുള്ള ഭാഗ്യം നല്‍കിയ അല്ലാഹുവിന് സ്തുതി…’, എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഷംന മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. മകന്‍ പിറന്നശേഷം ആദ്യമായാണ് ഇത്തരമൊരു യാത്ര ഷംന നടത്തുന്നതെന്നും നടി പറഞ്ഞു.

തന്റെ വിശേഷങ്ങള്‍ പങ്കിടാന്‍ ഷംന തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് നടി ഉംറ വിശേഷങ്ങള്‍ പങ്കുവച്ചത്. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ അടക്കം ഈ യുട്യൂബ് ചാനല്‍ വഴിയാണ് ഷംന പങ്കിട്ടത്. ഷംനയും കുഞ്ഞും മാത്രമാണ് ഉംറയ്ക്കായി പോയത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷംനയ്ക്ക് മകന്‍ പിറന്നത്. കുഞ്ഞിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവെച്ചിരുന്നു. കഴിഞ്ഞ 24 വര്‍ഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവായി ദുബായി കിരീടാവകാശിയുടെ പേര് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ കുഞ്ഞിന് ഷാനിദ് നല്‍കുകയായിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതും. ദുബായിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഷംന കുഞ്ഞിന് ജന്മം നല്‍കിയത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി. ഷാനിദുമായുള്ള വിവാഹം കഴിഞ്ഞ് വളരെ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഏഴാം മാസത്തില്‍ നടത്തേണ്ട ബേബി ഷവറിന്റെ ചിത്രങ്ങളെത്തിയത് ആ സമയത്ത് വലിയ ചര്‍ച്ചയായിരുന്നു. നിക്കാഹ് കഴിഞ്ഞപ്പോള്‍ തങ്ങള്‍ ഒരുമിച്ച് താമസം ആരംഭിച്ചിരുന്നുവെന്നാണ് പിന്നീട് വാര്‍ത്തകള്‍ വന്നപ്പോള്‍ ഷംന മറുപടിയായി പറഞ്ഞത്.

കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. പിന്നാലെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. സൂപ്പര്‍ ഡാന്‍സര്‍ എന്ന അമൃത ടിവിയിലെ മത്സരാര്‍ത്ഥിയായിട്ടായിരുന്നു ഷംനയുടെ തുടക്കം. തുടര്‍ന്ന് നിരവധി ഷോകളുടെ വിധി കര്‍ത്താവായും അവതാരകയുമായി ഷംന കാസിം എത്തി.