22
Feb 2023
Wed
22 Feb 2023 Wed

ആലുവ: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആലുവ രാജഗിരി ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അവതാരകയായും സ്റ്റേജ് പ്രോ​ഗ്രാമുകളിലും സുബി സുരേഷ് സജീവമായിരുന്നു.