തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണത്തിനുപയോഗിക്കുന്ന ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി മുക്കോല സ്വദേശി അനന്തു(24)വിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പില്‍ നിന്നുള്ള അധികൃതര്‍ നേരിട്ടെത്തിയാണ് കുടുംബത്തെ ഈ കാര്യം അറിയിച്ചത്.
|
കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. വിദ്യാര്‍ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കേണ്ടത് അദാനി ഗ്രൂപ്പാണെന്ന് സര്‍ക്കാരും ആവശ്യപ്പെടുകയുണ്ടായി. ഇതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കാമെന്ന് കുടുംബത്തെ അറിയിച്ചത്.
സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നു കല്ല് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിംസ് മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്നു കുടുംബം. പഠനത്തിനായെടുത്ത വായ്പയടക്കം വലിയ ബാധ്യതയുള്ള കുടുംബത്തിന് അനന്തുവിന്റെ മരണം താങ്ങാനാവാത്ത ആഘാതമാണ് ഉണ്ടാക്കിയിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





