|
ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തി പട്ടിക പ്രകാരം 84.4 ബില്യണ്‍ ഡോളറാണ്.2023 ജനുവരി 31 വരെ ലഭ്യമായ കണക്കുകള്‍ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ബ്ലൂംബെര്‍ഗ് കണക്കുകള്‍ പ്രകാരം ഗൗതം അദാനിയുടെ ആസ്തി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8.21 ബില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി.മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറാണ് അദാനിക്ക് നഷ്ടമുണ്ടായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





