29
Jan 2023
Fri
29 Jan 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: നാളെ തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു കോണ്‍ക്ലേവില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഇടത് സഹയാത്രികനും കവിയുമായ പ്രഭാവര്‍മയും പങ്കെടുക്കുമെന്ന് സംഘാടകര്‍. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ഹിന്ദു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പോസ്റ്ററില്‍ പ്രഭാ വര്‍മയുടെ പേരും ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ . താന്‍ ഒരു മത പാര്‍ലമെന്റിലും ഇല്ലെന്ന് പറഞ്ഞാണ് പ്രഭാ വര്‍മ വാര്‍ത്തയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രഭാ വര്‍മ്മ അറിയിച്ചു. താന്‍ മതവിശ്വാസിയോ ദൈവ വിശ്വാസിയോ പോലുമല്ലെന്ന് പ്രഭാവര്‍മ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, കെ പി ശശികല, ഹിന്ദുത്വ നേതാക്കളായ കുമ്മനം രാജശേഖരന്‍, ശ്രീജിത് പണിക്കര്‍, സന്ദീപ് വാര്യര്‍, ജനം ടി വി എഡിറ്റര്‍ അനില്‍ നമ്പ്യാര്‍, നടന്‍ ഉണ്ണി മുകുന്ദന്‍, നടി അനുശ്രീ, നമ്പി നാരായണന്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. എഴുത്തുകാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഭിനേതാക്കളുടെയും മതനേതാക്കളുടെയും ഒത്തുചേരലാണ് കോണ്‍ക്ലേവ് എന്നാണ് സംഘാടകര്‍ പറയുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക