30 ലക്ഷം രൂപ സ്വന്തമാക്കാന്‍ അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചുമൂടി ദത്തുപുത്രനായ 24കാരന്‍. മധ്യപ്രദേശിലെ ഷോപുര്‍ ജില്ലയിലാണ് സംഭവം. 65കാരിയായ ഉഷയാണ് കൊല്ലപ്പെട്ടത്. ഉഷ സ്ഥിര നിക്ഷേപമായി ബാങ്കില്‍ ഇട്ടിരുന്ന 30 ലക്ഷം രൂപ സ്വന്തമാക്കുന്നതിനാണ് ദീപക് പചൗരി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. (adopted son kills mother and buried her in bathroom for 30 lakh rupees)
|
കൃത്യശേഷം പോലീസ് സ്‌റ്റേഷനിലെത്തിയ ദീപക് അമ്മയെ കാണാനില്ലെന്ന പരാതി നല്‍കിയിരുന്നു. അന്വേഷണഭാഗമായി പോലീസ് ദീപകിനെയും ബന്ധുക്കളും അയല്‍വാസികളെയുമെല്ലാം ചോദ്യം ചെയ്തിരുന്നു. ദീപക് തുടര്‍ച്ചയായി മൊഴി മാറ്റുന്നതില്‍ സംശയം തോന്നിയ പോലീസ് സംഘം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഓഹരി വിപണിയില്‍ 15 ലക്ഷം രൂപ നഷ്ടമായെന്നും ഇതേത്തുടര്‍ന്നാണ് അമ്മയുടെ നിക്ഷേപത്തുക തട്ടിയെടുക്കാന്‍ കൃത്യം ആസൂത്രണം ചെയ്തതെന്നും പ്രതി പോലീസിനോടു പറഞ്ഞു. കുളിമുറിയുടെ തറ കുഴിച്ച് പോലീസ് ഉഷയുടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.
23 വര്‍ഷം മുമ്പാണ് ഉഷയുടെ ഭര്‍ത്താവ് ഭുവേന്ദ്ര പചൗരി അനാഥാലയത്തില്‍ നിന്ന് ദീപക്കിനെ ദത്തെടുത്തത്. ഭുവേന്ദ്ര 2021ല്‍ മരിച്ചതോടെ ഉഷയും ദീപക്കും മാത്രമാണ് വീട്ടിലുണ്ടായിരുന്നു. ദീപക്കിനെ അവകാശിയായാണ് ഉഷ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





