27
Sep 2024
Mon
27 Sep 2024 Mon
Blasters profile picture

കൊച്ചി: പ്രൊഫൈല്‍ ചിത്രത്തിന്റെ നിറംമാറ്റി പുലിവാല് പിടിച്ച് ബ്ലാസ്റ്റേഴ്‌സ്. (After criticism, the color of the Blasters profile picture was changed) നിറം മാറ്റത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ പഴയ പ്രൊഫൈല്‍ ചിത്രത്തിലേക്കു തന്നെ മാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ഞ പശ്ചാത്തലത്തില്‍ നീല നിറമുള്ള ബ്ലാസ്റ്റേഴ്സിന്റെ കൊമ്പനാനയുടെ ചിത്രത്തിന് പകരം ഓറഞ്ച് പശ്ചാത്തലത്തില്‍ വെള്ള നിറത്തില്‍ ലോഗോ അവതരിപ്പിച്ചതാണ് ആരാധക രോഷത്തിന് കാരണമായത്. ലോഗോ മാറ്റത്തിനെതിരെ ആയിരത്തിലധികം കമന്റുകളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്ന് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുന്ന കേരള ക്ലബിന് നോര്‍ത്ത് ഈസ്റ്റാണ് എതിരാളികള്‍. ടീമിന്റെ എവേ ജഴ്സി വെള്ളയും ഓറഞ്ചും നിറത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോഗോയും മാറ്റിയതെന്നാണ് സൂചന. എന്നാല്‍, സംഘപരിവാര ചായ്‌വെന്ന രീതിയിലാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്.

ALSO READ: ഹരിയാന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തലവേദനയായി വിമതരുടെ പോരാട്ടം; എട്ട് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

സംഭവം ചര്‍ച്ചയായതോടെ പഴയ ലോഗോ തന്നെ അപ്ഡേറ്റ് ചെയ്യുകയായിരുന്നു. ”ഒരു ക്ലബ്ബിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് അതിന്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് കെ.ബി.എഫ്.സിയുടെ തീം കളര്‍. അതാണ് അതിന്റെ ഐഡന്റിറ്റി. നിലവില്‍ വളരെ നിലവാരമുള്ളതും ആകര്‍ഷകമായതുമായ നീല പ്രതലത്തില്‍ മഞ്ഞ കൊമ്പനെ സൂചിപ്പിക്കുന്ന ലോഗോ മാറ്റിയിട്ട് അതിനേക്കാളോ അതിന്റെ അത്രയോ ഒട്ടും മനോഹരമോ ആകര്‍ഷകമോ അല്ലാത്ത ഒന്നിലേക്ക് മാറ്റി നിലവാരം കളയല്ലേ ‘ എന്നാണ് ഒരു ആരാധകന്‍ കമന്റ്സില്‍ കുറിച്ചത്. ബ്ലാസ്റ്റേഴ്സ് കാവിയണിഞ്ഞ് സംഘിയായോ എന്നും വ്യാപക കമന്റുകളെത്തി.

അതേസമയം, മൂന്നാം കിറ്റുമായി കളിക്കുന്ന ദിവസം പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നത് സാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയും ആരാധകര്‍ രംഗത്തെത്തി.