19
Apr 2024
Sat
19 Apr 2024 Sat
after Modi union minister Anurag Thakur claims properties will distributes to Muslims

ന്യൂഡല്‍ഹി: നിങ്ങളുടെ മക്കളുടെ സ്വത്തുക്കള്‍ അവരുടെ കൈയില്‍ തന്നെയിരിക്കണോ അതോ മുസ് ലിംകള്‍ക്കു ചെന്നുചേരണോ എന്ന കാര്യം നിങ്ങളാണ് തീരുമാനിക്കേണ്ടതെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഏറ്റുപിടിച്ചാണ് ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അനുരാഗ് താക്കൂറിന്റെ വിദ്വേഷ പ്രസംഗമുണ്ടായത്. അതേസമയം അനുരാഗ് താക്കൂറിനെതിരേ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.(after Modi union minister Anurag Thakur claims properties will distributes to Muslims)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രിയുടെയും യുപി മുഖ്യമന്ത്രിയുടെയും പാത പിന്തുടര്‍ന്ന് ഇന്ന് അനുരാഗ് താക്കൂര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനു പുറമേ മാന്യതയുടെയും സത്യത്തിന്റെയും എല്ലാ സീമകളും ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിനെതിരേ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ നിയമത്തിന് അതീതരാണെന്ന ചിന്ത ബിജെപി നേതാക്കളില്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സ്വത്തുക്കളെല്ലാം മുസ് ലിംകള്‍ക്കു കൊടുക്കുമെന്നാണ് കഴിഞ്ഞദിവസം മോദി പ്രസംഗിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക