കേരളത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഭാഗമായി കൂടുതല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ അണിയറയില്‍ പണി തുടങ്ങി. കേരള കോണ്‍ഗ്രസ് ജോസഫ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിക്ടര്‍ ടി തോമസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരാനൊരുങ്ങുന്ന എന്ന വിവരം പുറത്തുവന്നതിനു പിന്നാലെ കേരളാ കോണ്‍ഗ്രസ് ജോസഫ് നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂര്‍ ബിജെപി മുന്നണിയിലേക്കെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
|
വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടക്കുകയാണ്. നാഷ്ണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് പുതിയ സംഘടനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ജോയ് എബ്രഹാമും മുന്‍ ഉടുമ്പഞ്ചോല എംഎല്‍എ മാത്യു സ്റ്റീഫനും പുതിയ പാര്‍ട്ടിയുടെ ഭാഗമാകുമെന്നും റിപോര്‍ട്ടുകളുണ്ട്.
ക്രൈസ്തവരെ കൂടെ നിര്‍ത്തുന്നതിനുള്ള ശക്തമായ നീക്കങ്ങള്‍ ഏതാനും ദിവസങ്ങളായി കേരള ബിജെപി നടത്തിവരികയാണ്. മലയാറ്റൂര്‍ മല കയറിയും ഈസ്റ്റര്‍ ദിനത്തില്‍ ഭവനസന്ദര്‍ശനം നടത്തിയും വിഷുവിന് സഭാനേതാക്കള്‍ക്ക് വിരുന്നൊരുക്കിയുമൊക്കെയായിരുന്നു ഈ നീക്കങ്ങള്‍. ബിജെപി ഭരണത്തിനു കീഴില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്ന് ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയും ഇതിനിടെ ഉണ്ടായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





