07
Sep 2024
Tue
07 Sep 2024 Tue
aged woman was killed and buried in Kalavoor

കൊച്ചി കടവന്ത്രയില്‍ നിന്നു കാണാതായ വയോധിക സുഭദ്ര(73)യെ കൊന്നുകുഴിച്ചുമൂടിയെന്ന് കണ്ടെത്തി. ശര്‍മിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയില്‍ മൃതദേഹഭാഗങ്ങള്‍ പുറത്തെടുത്തു. ആലപ്പുഴ കലവൂരില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സുഭദ്രയെ കാണാനില്ലെന്ന് കാട്ടി മകന്‍ കഴിഞ്ഞ മാസം നാലാം തീയതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഭദ്രയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇവര്‍ അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരുമാസമായി പോലീസ് ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവര്‍ക്കൊപ്പമാണ് സുഭദ്ര കൊച്ചിയില്‍ പോയതെന്നും പോലീസ് പറയുന്നു. ഇത് ശര്‍മിള ആണെന്നാണ് നിഗമനം. സുഭദ്രയെ കലവൂരിലേക്ക് വിളിച്ചു വരുത്തി കൊല്ലുകയും സ്വര്‍ണം തട്ടിയെടുത്ത് കുഴിച്ചു മൂടിയെന്നുമാണ് പോലീസ് കണ്ടെത്തല്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക