15
Oct 2025
Mon
15 Oct 2025 Mon
ai minister Diele

AI Minister Diele Albania  മനുഷ്യനല്ലാത്ത ഒരു മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അല്‍ബേനിയ. ദിയെല്ല എന്ന എഐ മന്ത്രിയുടെ നിയമനം ഈയിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ എഐ മന്ത്രി ഗര്‍ഭിണിയാണെന്നും 83 കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. രാജ്യത്തിന്റെ പൊതു സംഭരണ സംവിധാനം സുതാര്യമാക്കാനും അഴിമതിമുക്തമാക്കാനുമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ എഐ മന്ത്രിയായി ‘ദിയെല്ല’യെ നിയമിച്ചത്. എന്നാല്‍ ദിയെല്ല ഗര്‍ഭിണിയാണെന്ന് പ്രസ്താവിച്ച പ്രധാമന്ത്രി ഏഡി രാമയുടെ പ്രഖ്യാപനം പാര്‍ട്ടിക്കാര്‍ക്ക് പോലും ദഹിച്ചില്ലെന്നാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓരോ പാര്‍ലമെന്റ് അംഗത്തിനും ഓരോ എഐ സഹായിയെ സൃഷ്ടിക്കാനുള്ള പദ്ധതിയാണ് ’83 കുട്ടികള്‍’ എന്ന രസകരമായ വിശേഷണത്തിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചത്. എന്നാല്‍, ആദ്യം കേട്ടപ്പോള്‍ മന്ത്രിമാര്‍ പോലും അമ്പരന്നു.

ദിയെല്ലയെ നിയമിച്ചതിലൂടെ പല കാര്യങ്ങളും മനോഹരമായി നടപ്പാക്കാന്‍ കഴിഞ്ഞെന്നും അതിനാല്‍ 83 കുട്ടികളെ കൂടി സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നെന്നും രാമ പറഞ്ഞു. ഈ സഹായികള്‍ പാര്‍ലമെന്റില്‍ നടക്കുന്നതെല്ലാം രേഖപ്പെടുത്തുകയും, ചര്‍ച്ചകളോ പ്രതിനിധികള്‍ക്ക് നഷ്ടമാകുന്ന സംഭവങ്ങളോ സംബന്ധിച്ച് നിയമനിര്‍മ്മാതാക്കളെ അറിയിക്കുമെന്നും രാമ.

ALSO READ: പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പേ മൃതദേഹം വിട്ടുനല്‍കി; അബദ്ധം മനസ്സിലാക്കി വീട്ടിലെത്തി തിരിച്ചുവാങ്ങി ആശുപത്രി അധികൃതര്‍

ഈ കുട്ടികള്‍ക്കെല്ലാം അവരുടെ അമ്മ ദിയെല്ലയുടെ അറിവുണ്ടാകുമെന്നും പ്രധാനമന്ത്രി രാമ പറയുന്നു. 2026 അവസാനത്തോടെ ഈ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. എഐ കുട്ടികളുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും രാമ വിശദീകരിച്ചു,’ നിങ്ങള്‍ കാപ്പി കുടിക്കാന്‍ പോയി തിരികെ ജോലിക്ക് വരാന്‍ മറന്നാല്‍, അതിനിടെ സംഭവിച്ചത് എന്താണെന്നു ഈ കുട്ടി പറയും, ആരെയാണ് നിങ്ങള്‍ എതിര്‍ക്കേണ്ടതെന്നും പറയും’.

ദിയെല്ല അല്‍ബേനിയന്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ കൈമാറുന്നതിലും ബിസിനസുകള്‍ക്ക് സഹായം നല്‍കുന്നതിലുമുള്‍പ്പടെ മിടുക്കിയാണ്, എഐ-നിര്‍മ്മിത മന്ത്രിയെ പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പൊതു ടെന്‍ഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനും ദിയെല്ലയ്ക്ക് ചുമതല നല്‍കിയിട്ടുണ്ട്.