പ്ലസ്ടു/ഡിപ്ലോമ ഉണ്ടോ? വ്യോമസേനയില്‍ അഗ്നിവീറാകാം: വനിതകള്‍ക്കും അപേക്ഷിക്കാം
|
സൈന്യത്തില്‍ ജോലി ചെയ്യുക എന്നത് ഏതൊരു ഇന്ത്യക്കാരന്റെയും സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാല്‍കരിക്കാനായി ഇതാ ഇന്ത്യയുടെ പുതിയ ഹൃസ്വകാല സൈനികസേവനപദ്ധതിയായ അഗ്നിവീര്‍ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തുവന്നിരിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയിലാണ് അവസരമൊരുങ്ങിയിരിക്കുന്നത്. ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 2024 ജൂലൈ 08ന് രാവിലെ 11 മണിക്കാണ് ആരംഭിക്കുക. അതിനാല്‍ അപേക്ഷയുടെ ലിങ്ക് അപ്പോള്‍ മാത്രമെ ആക്ടീവ് ആകൂ. വിശദാംശങ്ങള്‍ താഴെ നല്കുന്നു.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
പ്രധാന തീയതികള്‍
2024 ജൂലൈ 08 മുതല്‍ ജൂലൈ 28ന് രാത്രി 11 മണി വരെയാണ് അപേക്ഷിക്കാന്‍ കഴിയുക.
കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്ക് അഗ്നിപഥ് സ്കീമിന് കീഴില്‍ (02/2025) അഗ്നിവീര്‍ (വായു) ഇന്‍ടേക്ക് ആയി റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ 14 എയര്‍മെന്‍ സെലക്ഷന് സെന്ററിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
പ്രായം:
ഉദ്യോഗാര്‍ഥികള്‍ 03 ജൂലൈ 2004നും 03 ജനുവരി 2008നും ഇടയില്‍ ജനിച്ചവരാകണം. (രണ്ട് ദിവസവും ഉള്‍പ്പെടെ).
ഒരാള്‍ സെലക്ഷന് നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിച്ചാല്‍, എന്റോള്‍മെന്റ് തീയതിയിലെ ഉയര്‍ന്ന പ്രായപരിധി 21 വയസ്സായിരിക്കും.

വിദ്യാഭ്യാസ യോഗ്യത:
(A) സയന്‍സ് വിഷയങ്ങള്‍: COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയുമായി ഇന്റര്‍മീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഏതെങ്കിലും സ്ട്രീമില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് 50% മാര്‍ക്കോടെയും ഡിപ്ലോമ കോഴ്സില്‍ ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും (അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍, ഡിപ്ലോമ കോഴ്സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കില്‍) വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ COBSEല്‍ ലിസ്റ്റുചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്/കൗണ്‍സിലുകളില്‍ നിന്നുള്ള നോണ്‍വൊക്കേഷണല്‍ വിഷയങ്ങളുള്ള ദ്വിവത്സര വൊക്കേഷണല്‍ കോഴ്സില്‍ 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും (അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍, വൊക്കേഷണല്‍ കോഴ്സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ല എങ്കില്‍) പാസ്സായിരിക്കണം.
(B) സയന്‍സ് വിഷയങ്ങള്‍ ഒഴികെ. COBSE അംഗമായി ലിസ്റ്റ് ചെയ്തിരിക്കുന്ന കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളില്‍ ഇന്റര്‍മീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷ പാസായിരിക്കണം, മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കും ഇംഗ്ലീഷില്‍ 50% മാര്‍ക്കും. അഥവാ COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും (അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍, വൊക്കേഷണല്‍ കോഴ്സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കില്‍) പാസായിരിക്കണം.
(C) സയന്‍സ് വിഷയങ്ങളുടെ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ ഒഴികെയുള്ള മറ്റ് പരീക്ഷകള്‍ക്കും അര്‍ഹതയുണ്ട്, കൂടാതെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫോം പൂരിപ്പിക്കുമ്പോള്‍ ഒരേ സൈറ്റില്‍ സയന്‍സ്, സയന്‍സ് ഇതര വിഷയങ്ങളുടെ പരീക്ഷ എഴുതാനുള്ള ഓപ്ഷന് നല്‍കും.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ്സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
ശാരീരിക യോഗ്യത
പുരുഷന്: 1.6 കിലോമീറ്റര്‍ ഓട്ടം 07 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ 10 പുഷ്അപ്പുകള്‍, 10 സിറ്റ്അപ്പുകള്‍, 20 സ്ക്വാറ്റുകള്‍.
സ്ത്രീ: 1.6 കിലോമീറ്റര്‍ ഓട്ടം 08 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ 10 സിറ്റ്അപ്പുകളും 15 സ്ക്വാറ്റുകളും.
വിശദവിവരങ്ങള്‍ക്ക്: ടെലിഫോണ്‍ നമ്പര്‍ 01125694209/ 25699606, ഇമെയില്‍: [email protected].
ഓണ്‍ലൈന്‍ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് 02025503105 എന്ന ടെലിഫോണ്‍ നമ്പറിലോ 02025503106 എന്ന നമ്പരിലോ ബന്ധപ്പെടാം. അപേക്ഷകര്‍ക്ക് സഹായത്തിനായി 14 എയര്‍മെന്‍ സെലക്ഷന് സെന്റര്‍ എയര്‍ഫോഴ്സുമായി LL ടെലിഫോണ്‍ നമ്പര്‍: 0484 2427010 അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍: 9188431093 എന്നിവയിലും ബന്ധപ്പെടാം.

വിശദമായ വിജ്ഞാപനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
ലിങ്ക്: https://agnipathvayu.cdac.in/AV/img/upcoming/AGNIVEER_VAYU_02-2025.pdf
Air Force Agniveer Notification 2024 – Eligibility Criteria, Application Fee, Last Date


