22
Jan 2023
Fri
22 Jan 2023 Fri

ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എയര്‍ഇന്ത്യയുടെ ഫ്‌ളൈറ്റ് സര്‍വീസ് ഡയറക്ടര്‍ക്ക് 3 ലക്ഷം രൂപയും പിഴയിട്ടു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് പിഴ.

യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്ത്യ നാലുമാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ 30 ദിവസത്തെ വിലക്കായിരുന്നു എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയത്.