20
Apr 2023
Mon
20 Apr 2023 Mon
Air India flight returned to Kannur after hit a bird

ന്യൂഡല്‍ഹി: യാത്രക്കാരന്‍ രണ്ട് വിമാനജീവനക്കാരെ ആക്രമിച്ചതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് പറന്ന എയര്‍ഇന്ത്യ വിമാനത്തിലാണ് ജീവനക്കാര്‍ക്കു നേരെ യാത്രക്കാരന്റെ അതിക്രമം ഉണ്ടായത്. നിരന്തര മുന്നറിയിപ്പുകളുകള്‍ നല്‍കിയിട്ടും യാത്രക്കാരന്‍ മോശം പെരുമാറ്റം തുടര്‍ന്നതോടെ പൈലറ്റ് വിമാനം തിരിച്ചുവിടുകയായിരുന്നുവെന്ന് എയര്‍ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

രാവിലെ 6.35ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനം രാവിലെ 9.42നാണ് ഡല്‍ഹിയില്‍ തിരിച്ചിറങ്ങിയത്. പാകിസ്താനിലെ പെഷാവറിനു സമീപത്തുകൂടി പറക്കുന്നതിനിടെയാണ് പൈലറ്റ് വിമാനം തിരിച്ചുവിട്ടതെന്ന് ഫ്‌ളൈറ്റ് ട്രാക്കര്‍ ആപ്പായ ഫ്‌ളൈറ്റ് റഡാര്‍ 24 പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക