തമിഴ്നാട്ടിലെ ട്രിച്ചിയില്‍(തിരുച്ചിറപ്പള്ളി)മൂന്ന് 141 യാത്രികരുമായി ഷാര്‍ജയിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. മണിക്കൂറിലേറെയായി ആകാശത്ത് വട്ടമിറന്ന വിമാനം ഏറെ ആശങ്കകള്‍ക്കൊടുവിലാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്. വൈകീട്ട് 5.45ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എക്സ് ബി 613 എയര്‍ ഇന്ത്യ എക്സ്്പ്രസ് വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്.
|
ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയ പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ അനുമതി തേടുകയായിരുന്നു. ഇന്ധനം തീര്‍ക്കുന്നതിനായി ഒട്ടേറെ സമയമാണ് വിമാനം വിമാനത്താവളത്തിനു മുകളിലായി വട്ടമിട്ടുപറന്നത്.
ഇതോടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് 18 അഗ്നിശമന സേനാ യൂനിറ്റുകളും 20 ആംബുലന്‍സുകളും അധികൃതര്‍ സജ്ജമാക്കുകയുണ്ടായി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെ യാത്രികരെ ഒഴുപ്പിച്ചു. ഇവരെ മറ്റൊരു വിമാനത്തില്‍ ഷാര്ജയിലെത്തിക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. രാത്രി 8.20ന് ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു വിമാനം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





