09
Aug 2023
Wed
09 Aug 2023 Wed

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. എയര്‍വിസ്താരയുടെ വിമാനം പറന്നുയരുന്ന റണ്‍വേയിലേക്ക് 300ലേറെ യാത്രികരുമായി എയര്‍വിസ്താരയുടെ മറ്റൊരു വിമാനം പറന്നിറങ്ങാന്‍ സമീപിച്ചതാണ് അപകടഭീഷണി ഉയര്‍ത്തിയത്. എയര്‍ ട്രാഫിക് കണ്‍ട്രോളിന് സംബന്ധിച്ച പിഴവാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവിമാനങ്ങളും തമ്മില്‍ 1.8 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു. ഇറങ്ങാനുള്ള അഹമ്മദാബാദ്-ഡല്‍ഹി വിമാനത്തിന്റെ പൈലറ്റാണ് റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതും വിവരം റണ്‍വേയില്‍ അറിയിച്ചതും. 45കാരിയായ വനിതാ പൈലറ്റ് സോനു ഗില്ല് ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.

വിസ്താരയുടെ വിടിഐ926 വിമാനം 29 എല്‍ റണ്‍വേയില്‍ ഇറങ്ങുകയും പാര്‍ക്കിങ്ങിലേക്കുള്ള 29ആര്‍ റണ്‍വേ മുറിച്ചുകടക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ 29ആര്‍ റണ്‍വേയില്‍ നിന്ന് എയര്‍വിസ്താരയുടെ വിടിഐ725 വിമാനം ടേക്ക് ഓഫ് ചെയ്യുകയാണെന്ന കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മറന്നുപോയതാണ് ഇത്തരമൊരവസ്ഥയുണ്ടാക്കിയത്.
ഇറങ്ങുന്ന വിമാനത്തില്‍ നിന്നുള്ള പൈലറ്റിന്റെ മുന്നറിയിപ്പുണ്ടായതോടെ ടേക്ക് ഓഫ് ചെയ്യേണ്ട വിമാനം ഉടന്‍ തന്നെ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക