30
Jan 2023
Thu
30 Jan 2023 Thu

മുംബൈ: ഭൂമിയുടെ നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പിന്റെ നോട്ടിസ്. നാസിക്ക് നഗരത്തിനടത്തുള്ള സിന്നാര്‍ ജില്ലയില്‍ താരത്തിന്റെ പേരിലുള്ള ഭൂമിയുടെ നികുതിയാണ് അടയ്ക്കാത്തത്. നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ള തുക അടയ്ക്കാമെന്ന് ഐശ്വര്യാ റായ് അറിയിച്ചിട്ടുണ്ട്. നേരത്തെ 10 ദിവസം കാലവധി നല്‍കിയിരുന്നു. തുടര്‍ന്നാണ് നോട്ടിസ് അയച്ചത്. 21,960 രൂപയാണ് താരം നികുതിയിനത്തില്‍ അടയ്‌ക്കേണ്ടത്. സിന്നാറിലെ തങ്കോണിനടത്തുള്ള നാസിക്കിലെ അദ്വാഡിയില്‍ ഒരു ഹെക്ടറിലധികം ഭൂമി താരത്തിന്റെ ഉടമസ്ഥതയിലൂണ്ട്. കാറ്റാടി യന്ത്രത്തില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന ബിസിനസിലാണ് ഐശ്വര്യ നിക്ഷേപം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക