കൊടും ചൂടിന് പിന്നാലെ ഖത്തറിന്റെ ആകാശത്ത് തണുപ്പിന്റെ വരവറിയിച്ച് അല്‍-സബ്ര നക്ഷത്രം പ്രത്യക്ഷപ്പെട്ടു.(Al zabra star appears in Qatar) ഈ നക്ഷത്രം സുഹൈല്‍ സീസണിലെ മൂന്നാമത്തെയും, ശരത്കാലത്തിന്റെ രണ്ടാമത്തെയും, സഫ്രി സ്റ്റാര്‍സ് എന്ന പരമ്പരയിലെ മൂന്നാമത്തേയും നക്ഷത്രമാണ്.
|
അല്‍-സബ്ര 13 ദിവസത്തേക്ക് ദൃശ്യമാകും. ഈ സമയത്ത്, രാത്രിയിലെ താപനില തണുപ്പായിരിക്കുമെന്നും കാറ്റ് പ്രധാനമായും വടക്കുകിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് വരുമെന്നും കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
കൂടാതെ, അല്‍-സബ്ര പ്രത്യക്ഷപ്പെടുന്ന സമയത്ത്, ശരത്കാല വിഷുവം കാരണം പകലിന്റെയും രാത്രിയുടെയും സമയം തുല്യമായിരിക്കും. ഈ ദിവസത്തിനു ശേഷം, രാത്രികള്‍ ക്രമേണ കൂടുതല്‍ ദൈര്‍ഘ്യമേറിയതായി തുടങ്ങും. അതോടെ രാജ്യം പൂര്‍ണമായും തണുപ്പിലേക്കു നീങ്ങും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


