കുവൈത്തില്‍ പൈപ്പ് ലൈന്‍ വാല്‍വ് പൊട്ടിയുണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമന്‍ പിള്ള(61) ആണ് മരിച്ചത്. വടക്കന്‍ കുവൈത്തില്‍ കുവൈത്ത് ഓയില്‍ കമ്പനിയുടെ സൈറ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
|
കമ്പനിയുടെ കീഴിലുള്ള കരാര്‍ കമ്പനിയില്‍ ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം രാവിലെ പത്തോടെയായിരുന്നു അപകടം. ഭാര്യ ഗീത. മകള്‍: അഖില(എന്‍ജിനീയറിങ് വിദ്യാര്‍ഥിനി). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





