ആലപ്പുഴ സ്വദേശി ബഹ്റൈനിൽ മരിച്ചു. ആലപ്പുഴ ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജ് (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന മോൻസിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
|
രാവിലെ ഭാര്യ ഷീബ ഫോണിൽ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ മോൻസിയുടെ സുഹൃത്തുക്കളെ അറിയിക്കുകയും ഇവർ വന്നു നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മക്കൾ: എയ്ബൽ, ഏയ്ഞ്ചൽ. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


