09
Sep 2023
Wed
09 Sep 2023 Wed
Nipah confirmed in Kozhikkode

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെ) സപ്തംബര്‍ 14, 15 തിയ്യതികളില്‍ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ല.
നിപ ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും ആരോഗ്യപ്രവര്‍ത്തകന്‍ അടക്കം മൂന്നുപേര്‍ ചികില്‍സയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. 700ലേറെ പേര്‍ നിപ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. നിരവധി സ്രവസാംപിളുകളുടെ പരിശോധനാ ഫലങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുന്നതോടെ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക