22
Dec 2023
Thu
22 Dec 2023 Thu

മഥുര ഷാഹി ഈദ് ​ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. പള്ളിയിൽ സർവേക്ക് അനുമതി തേടി സമർപ്പിച്ച ഹരജി കോടതി അം​ഗീകരിക്കുകയായിരുന്നു. കൃഷ്ണൻ ജനിച്ച സ്ഥലത്താണ് 1670ൽ ഔറം​ഗസേബ് പള്ളി പണിതതെന്നാണ് ഹിന്ദുത്വരുടെ അവകാശവാദം. ഈ പള്ളിയുടെ സമീപത്താണ് ഇപ്പോൾ കൃഷ്ണ ജന്മസ്ഥല ക്ഷേത്രമുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയോധ്യയിൽ കർസേവകർ തകർത്തുകളഞ്ഞ ബാബരി മസ്ജിദ് നിലനിന്ന ഇടത്ത് സുപ്രിംകോടതിയുടെ അനുമതിയോടെ നിർമിക്കുന്ന രാമക്ഷേത്രത്തിൽ രാമ പ്രതിഷ്ഠ നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരു പള്ളിയിൽ കൂടി സർവേ നടത്താൻ കോടതി അനുമതി നൽകിയിരിക്കുന്നത്.
​ഹിന്ദുത്വരുടെ അവകാശവാദത്തെതുടർന്ന് ​ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പിന്റെ സർവേ നടപടികൾ തുടങ്ങിയത് അടുത്തിടെയാണ്.