30
Jan 2023
Wed
30 Jan 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍-മലയാളി നടി അമലാ പോളിന് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചു. എറണാകുളം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലാണ് താരത്തെ വിലക്കിയത്. ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനം എന്നും അമലാ പോള്‍ ക്രിസ്തുമത വിശ്വാസി ആയതിനാലാണ് പ്രവേശനം അനുവദിക്കാത്തതെന്നും ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ എത്തിയ നടി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് റോഡില്‍ നിന്ന് ദര്‍ശനം നടത്തി പോവുകയായിരുന്നു. ഇതരമത വിശ്വാസികള്‍ ക്ഷേത്രത്തില്‍ എത്താറുണ്ടാവാം.എന്നാല്‍ സെലിബ്രിറ്റിയായ അമലാപോള്‍ പ്രവേശിക്കുമ്പോള്‍ അത് വിവാദവുമെന്ന ഭയത്താലാണ് അനുമതി നിഷേധിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക