ചെന്നൈ: അമല പോള്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സുഹൃത്ത് ജഗദ് ദേശായിയുമായുള്ള വിവാഹം ഉടന്‍ ഉണ്ടാവുമെന്ന് അമല പോള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.
പ്രപ്പോസിങ് വീഡിയോ ജഗദ് തന്നെയാണ് അമലയെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്ത പാതി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. അമലയെ ജഗദ് പ്രപ്പോസ് ചെയ്യുന്ന റൊമാന്റിക് വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. അമലയുടെ ബേര്‍ത്ത് ഡേ ദിവസം തന്നെയാണ് സുഹൃത്ത് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. സ്നേഹത്തോടെ അമല അത് സ്വീകരിക്കുകയും ചെയ്തു.
|
എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിന് ശേഷം പല തവണ അമല പോളിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഗോസിപ്പുകള്‍ വന്നിരുന്നു. പലരുമായും അമലയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പോലും വാര്‍ത്തകള്‍ പ്രചരിച്ചു. പല ഗോസിപ്പുകളോടും അമല പ്രതികരിച്ചില്ല. 2014 ല്‍ ആണ് അമല പോളിന്റെയും സംവിധായകന് എ എല്‍ വിജയ് യുടെയും വിവാഹം കഴിഞ്ഞത്. 2017 ല്‍ ബന്ധം വേര്‍പിരിയുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





