ഗതാഗതത്തിരക്കും സിഗ്നലും മറികടന്ന് സൈറണ്‍ മുഴക്കി ആംബുലന്‍സ് ഓടിയെത്തിയത് വഴിയോര ഭക്ഷണശാലയിലേക്ക്.ഹൈദരാബാദിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നു.
|
വാഹനങ്ങള്‍ നിയന്ത്രിച്ചു വഴിയൊരുക്കി നല്‍കിയിട്ടും ആംബുലന്‍സ് ആശുപത്രിയില്‍ പോവാതെ വഴിയരികില്‍ നിര്‍ത്തിയതുകണ്ടെത്തിയ പൊലീസ് ആണ് ഡ്രൈവര്‍ ജ്യൂസും ബജിയും കഴിക്കുന്നത് കണ്ടത്. ആംബുലന്‍സില്‍ രോഗിയും ഉണ്ടായിരുന്നില്ല. ഡ്രൈവറും രണ്ടു നഴ്‌സുമാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതോടെയാണ് ഡ്രൈവര്‍ അകാരണമായാണ് സൈറണ്‍ മുഴക്കിയതെന്നു വ്യക്തമായത്.
തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറിന് ഗതാഗതനിയമലംഘനത്തിന് 1000 രൂപ പിഴയിട്ടു. വാഹനം എന്തിനാണ് നിര്‍ത്തിയതെന്ന ട്രാഫിക് പൊലീസുകാരന്റെ ചോദ്യത്തിന് നഴ്‌സിന് സുഖമില്ലാത്തിനാല്‍ ലഘുഭക്ഷണം വാങ്ങാന്‍ നിര്‍ത്തിയെന്നായിരുന്നു മറുപടി. രോഗി എവിടെയെന്ന ചോദ്യത്തിന് ഇല്ലെന്ന് ഡ്രൈവര്‍ മറുപടി നല്‍കി. ബജിയും ജ്യൂസും കുടിക്കാനാണോ സൈറണ്‍ മുഴക്കിയതെന്നു ചോദിക്കുന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം താന്‍ റിപോര്‍ട്ട് ചെയ്യുമെന്ന് ഡ്രൈവറെ താക്കീത് ചെയ്യുന്നുണ്ട്. ട്രാഫിക് പൊലീസുകാരന്റെ ശരീരത്തില്‍ ഘടിപ്പിച്ച കാമറയിലാണ് ഈ ദൃശ്യങ്ങളുള്ളത്.
സംഭവത്തിന്റെ വീഡിയോ തെലങ്കാന ഡിജിപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ഉത്തരവാദിത്വത്തോടെ ആംബുലന്‍സ് സേവനം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
#TelanganaPolice urges responsible use of ambulance services, citing misuse of sirens. Genuine emergencies require activating sirens for swift and safe passage. Strict action against abusers is advised.
Together, we can enhance emergency response and community safety. pic.twitter.com/TuRkMeQ3zN
— Anjani Kumar IPS (@Anjanikumar_IPS) July 11, 2023
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





