ഭൂകമ്പത്തെ തുടർന്ന് ആയിരങ്ങൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ ഭവനരഹിതരാവുകയും ചെയ്ത തുർക്കിക്ക് പിന്തുണയുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. തുർക്കിക്കും സിറിയയ്ക്കും വേണ്ടി സാമ്പത്തികസഹായം അനുവദിച്ചതിനു പിന്നാലെയാണ് ഖത്തർ അമീർ ഞായറാഴ്ച രാവിലെ രാവിലെ തുർക്കി നഗരമായ ഇസ്താംബൂളിലെത്തിയത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഖത്തറിൽ നിന്നുള്ള ഔദ്യോഗിക സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്.
|
നേരത്തേ ഖത്തർ ടി.വിയിൽ നടത്തിയ മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന ടെലിഫോൺ പരിപാടിയിലേക്ക് 168 ദശലക്ഷം റിയാൽ(3,80,78,54,139 രൂപ)ഖത്തരികളിൽ സംഭാവന ചെയ്തിരുന്നു. ഖത്തർ അമീർ ശൈഖ് തമീം 50 ദശലക്ഷം റിയാലാണ് സംഭാവന നൽകിയത്.
ഖത്തർ ചാരിറ്റബിൾ അതോറിറ്റി, ഖത്തർ മീഡിയ കോർപറേഷൻ, ഖത്തർ റെഡ് ക്രെസെന്റ്, ഖത്തർ ചാരിറ്റി എന്നിവർ സംയുക്തമായാണ് കാംപയ്ൻ നടത്തിയത്. മൊത്തം 168,015,836 റിയാൽ സമാഹരിച്ചു. ഗവണ്മെന്റ് സ്ഥാപനങ്ങൾ, വ്യക്തികൾ, ബാങ്കുകൾ, കമ്പനികൾ എന്നിവരെല്ലാം ഉദാരമായി സംഭാവന നൽകി. ഇസ് ലാമികകാര്യ മന്ത്രാലയം പത്തു ദശലക്ഷവും ഖത്തർ നാഷണൽ ബാങ്ക് 10 ദശലക്ഷം റിയാലും നൽകി.



