29
May 2026
Fri
29 May 2026 Fri
kukku parameswaran athulya unni sivapal

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്തുവരുന്നത് ചീഞ്ഞുനാറിയ കഥകള്‍. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി അമ്മ മാനേജര്‍ അതുല്യ രംഗത്തെത്തി. അതുല്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കിയിട്ടുണ്ട്. താന്‍ ഹണി ട്രാപ്പില്‍ പെടുത്തി എന്ന് പറയാന്‍ സുരക്ഷാ ജീവനക്കാരനോട് നിര്‍ബന്ധിച്ചതായാണ് അതുല്യ ആരോപിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്. തനിക്കെതിരെ തൊഴില്‍ പീഡനവും അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചനയും നടന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.

അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോനെ കാര്യങ്ങളൊന്നും അറിയിക്കരുതെന്ന് കുക്കു നിര്‍ബന്ധിച്ചു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രസിഡന്റും സെക്രട്ടറിയും താനും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് ശ്വേതാ മേനോന്‍ എക്‌സിറ്റ് അടിച്ചു പോയെന്നും അതുല്യ പറയുന്നു.

AMMA Kukku Parameswaran allegation