12
Oct 2024
Tue
12 Oct 2024 Tue
arrest

കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം വ്യാജമായി കരസ്ഥമാക്കി പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സൗദി പൗരന് ഏഴ് വര്‍ഷം കഠിന തടവ്. ഇതിന് പുറമേ പ്രതി 800,000 ദിനാര്‍ പിഴയും അടക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപ്പീല്‍ കോടതി കൗണ്‍സിലര്‍ സുല്‍ത്താന്‍ ബര്‍സാലി അധ്യക്ഷനായ ബെഞ്ചാണ് കീഴ്കോടതി വിധിച്ച ഏഴ് വര്‍ഷം തടവ് ശിക്ഷ ശരിവച്ചത്. പ്രതി 1993 മുതല്‍ 2020 വരെ പ്രതിരോധ മന്ത്രാലയത്തില്‍ കോര്‍പ്പറല്‍ റാങ്കോടെ ജോലി ചെയ്യതിരുന്നു.

പ്രസ്തുത കാലയളവില്‍ 253,000 ദിനാര്‍ ആണ് ശമ്പള ഇനത്തില്‍ കൈപ്പറ്റിയത്. കൂടാതെ, 16,000 ദിനാര്‍ ബാങ്ക് വായ്പയും എടുത്തിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക