05
Jun 2025
Wed
05 Jun 2025 Wed
Weizmann Institute

തെല്‍ അവീവിന് തെക്കുള്ള റെഹോവോത്തിലെ ലോക പ്രശസ്തമായ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെ നടന്ന ഇറാന്‍ മിസൈലാക്രമണത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണ ഫലങ്ങളും സാംപിളുകളും ചാരമായി. (An Iranian missile strike on Israel’s Weizmann Institute) ഇസ്രായേലിലെ ശാസ്ത്ര-സൈനിക സഹകരണത്തിന്റെ ആസ്ഥാനമായിരുന്ന ഈ ഇന്‍സ്റ്റിറ്റ്യൂട്ട് മൊസാദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥാപനം കൂടിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലിലെ പ്രമുഖ ആയുധ നിര്‍മാണ സ്ഥാപനമായ എല്‍ബിറ്റ് സിസ്റ്റവുമായും വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഫിസിക്‌സ്, ബയോകെമിസ്ട്രി, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കാര്‍ഡിയാക്ക്, ജനിതക മേഖലകളില്‍ സുപ്രധാനമായ പല ഗവേഷണങ്ങളും ഇവിടെ നടക്കുന്നുണ്ട്.

വന്‍ദുരന്തമെന്നാണ് സംഭവത്തെ ഇസ്രായേലി വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ലബോറട്ടറികള്‍ ഉള്‍പ്പെടുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി. സുപ്രധാനമായ ഉപകരണങ്ങള്‍, ബയോളജിക്കല്‍ സാംപിളുകള്‍, പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണ ഫലങ്ങള്‍ എന്നിവ ചാരമായി.

ALSO READ: ”അധിനിവേശ ശക്തികളുടെ ആകാശം ഞങ്ങളുടെ നിയന്ത്രണത്തില്‍; ഫതഹ് മിസൈലുകള്‍ ഇസ്രായേലിന്റെ കൂട്ടുകാര്‍ക്കുള്ള സന്ദേശം”

തകര്‍ന്ന കെട്ടിടങ്ങളുടെയും തീയണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്നിശമന സേനയുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

22 വര്‍ഷമായി തന്റെ രണ്ടാം വീടായിരുന്ന ലാബിനെ 15 മിനിറ്റിനുള്ളില്‍ പൂര്‍ണമായും തീ വിഴുങ്ങുന്നത് ഞാന്‍ കണ്ടു. മൂന്ന് നിലകള്‍ പൂര്‍ണമായും തകര്‍ന്നു. ഒന്നും ബാക്കിയില്ല; വിവര ശേഖരം, ചിത്രങ്ങള്‍, കുറിപ്പുകള്‍, ചരിത്രം.. എല്ലാം ചാരമായി”- പ്രൊഫസര്‍ എല്‍ദാദ് സാഹോര്‍ പറഞ്ഞു.

എഐ അധിഷ്ടിത മെഡിക്കല്‍ ഗവേഷണത്തില്‍ ആഗോള തലത്തില്‍ അറിയപ്പെടുന്ന പ്രൊഫസര്‍ എറാന്‍ സെഗലിന്റെ ലാബ് സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടര്‍ സയന്‍സ് ഡിപാര്‍ട്ട്‌മെന്റ് പൂര്‍ണമായും തകര്‍ന്നതാണ് ഏറ്റവും വലിയ ആഘാതം.

ദശലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന ഉപകരണങ്ങള്‍ തിരിച്ചുകിട്ടാത്ത വിധം നശിച്ചു. വിലകൂടിയ ഉപകരണങ്ങള്‍ മാത്രമല്ല, ദീര്‍ഘകാലത്തെ ഗവേഷണങ്ങളും ശാസ്ത്രീയ സംവിധാനങ്ങളുമാണ് ഇല്ലാതായതെന്ന് ബയോകെമിസ്ട്രി ഡിപാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ ശരീയേല്‍ ഫ്‌ലീഷ്മാന്‍ പറഞ്ഞു.

ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ് തൊടുത്തുവിട്ട മിസൈലുകള്‍ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പതിച്ചത്. കൃത്യമായി ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് ഇതെന്നാണ് റിപോര്‍ട്ട്.