15
Mar 2026
Mon
15 Mar 2026 Mon
saudi arabia

United States abandoned Gulf states: Saudi റിയാദ്: ഗള്‍ഫ് മേഖലയില്‍ നിലയുറപ്പിച്ചിരുന്ന തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇസ്രായേലിനെ സംരക്ഷിക്കുന്നതിനായി അമേരിക്ക വഴിതിരിച്ചുവിട്ടതായി സൗദി ഉദ്യോഗസ്ഥന്‍ ആരോപിച്ചു. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ ഈ നീക്കം ഗള്‍ഫ് രാജ്യങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ആതിഥ്യമരുളുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇതോടെ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.

തങ്ങളുടെ സഖ്യകക്ഷികളായ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയേക്കാള്‍ ഇസ്രായേലിന്റെ സംരക്ഷണത്തിനാണ് അമേരിക്ക ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് സൗദി ഉദ്യോഗസ്ഥന്റെ ആരോപണം.

മേഖലയില്‍ ഇറാന്റെ തിരിച്ചടി ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ പിന്‍വലിച്ചത് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.