19
Jul 2023
Tue
19 Jul 2023 Tue

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറി. അഞ്ചുതെങ്ങ് മാമ്പള്ളിയിലാണ് സംഭവം. തീരത്തടിഞ്ഞ നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ തിന്നുന്നതു കണ്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. മാമ്പള്ളി പള്ളിക്ക് പിറകുവശത്തായാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കരക്കടിഞ്ഞത്. നാട്ടുകാര്‍ ഇതു കണ്ടെങ്കിലും പാവയാണെന്ന് കരുതി അവഗണിക്കുകയായിരുന്നു. എന്നാല്‍ നായ്ക്കള്‍ മൃതദേഹം കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ വച്ച് കടിച്ചു വലിക്കുകയുമായിരുന്നു. നാട്ടുകാര്‍ കാണുമ്പോഴേക്ക് മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ടിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക