09
Mar 2024
Mon
09 Mar 2024 Mon
anil antony visits pc george at his home in poonjar

ബിജെപിയുടെ പത്തനംതിട്ടയിലെ ലോക്‌സഭാ സ്ഥാനാര്‍ഥി അനില്‍ ആന്റണി തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പരസ്യ അതൃപ്തി പ്രകടിപ്പിച്ച പി സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ പൂഞ്ഞാറ്റിലെ അദ്ദേഹത്തിലെ വസതിയിലെത്തി. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അനില്‍ ആന്റണി പി സി ജോര്‍ജിനെ കാണാനെത്തിയത്.(anil antony visits pc george at his home in poonjar)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനില്‍ ആന്റണിയെ പത്തനംതിട്ടക്കാര്‍ക്ക് അറിയില്ലെന്നും പരിചയപ്പെടുത്തേണ്ടിവരുമെന്നുമായിരുന്നു ബിജെപി ദേശീയ സമിതി സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിനു പിന്നാലെ പി സി ജോര്‍ജ് പ്രതികരിച്ചത്. പത്തനംതിട്ടയില്‍ മല്‍സരിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു പി സി ജോര്‍ജ് മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം അടുത്തിടെ ഡല്‍ഹിയിലെത്തി ബിജെപിയില്‍ അംഗത്വമെടുത്തത്. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ക്കുന്ന സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ പി സി ജോര്‍ജ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഇതിനു പിന്നാലെ പി സി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന പി സി ജോര്‍ജിനെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൂഞ്ഞാറ്റിലെത്തിയ അനില്‍ ആന്റണിയെ പി സി ജോര്‍ജിന്റെ വീട്ടില്‍ മാലയിട്ട് സ്വീകരിക്കുകയുണ്ടായി. മധുരം നല്‍കിയാണ് പി സി ജോര്‍ജ് അനില്‍ ആന്റണിയെ സ്വീകരിച്ചത്. യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത മത്സരമായിരിക്കും പത്തനംതിട്ടയിലെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.

നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്. ക്രിസ്ത്യന്‍ പിന്തുണ ഉറപ്പാക്കും. ഞാനുമായി നേരിട്ടുള്ള ബന്ധമാണ്. അനില്‍ ആന്റണിക്ക് വേണ്ടി ഞാന്‍ പോകേണ്ടിടത്ത് ഞാന്‍ പോകും, പ്രവര്‍ത്തകര്‍ പോകേണ്ടിയിടത്ത് പ്രവര്‍ത്തകര്‍ പോകും. പലരോടും സംസാരിച്ചുകഴിഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കും. കാസയുടെ പിന്തുണ ഉറപ്പാക്കും. പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം. ആ മര്യാദ കാണിക്കണമെന്നും പി സി ജോര്‍ജ് പ്രതികരിച്ചു. എന്നെ പ്രേമിക്കുന്ന ഒത്തിരി ആളുകളുണ്ട്. എന്ത് ചെയ്യാം. എന്റെ പ്രവര്‍ത്തനം നല്ലതായത് കൊണ്ടാണ് എനിക്ക് വേണ്ടി ചിലര്‍ കരയുന്നത്. മറ്റൊരു മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താനില്ലെന്നും പിസി ജോര്‍ജ്് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക