വീട്ടില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വാഴവറ്റയിലെ വീട്ടില്‍നിന്ന് 43 ലീറ്റര്‍ വിദേശമദ്യവും 22 ലീറ്റര്‍ വൈനുമാണ് പിടിച്ചെടുത്തത്. നിയമപ്രകാരം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ വലിയ അളവിലുള്ള മദ്യമാണ് കണ്ടെത്തിയത്. മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റെയ്ഡ് നടക്കുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്.
|
പ്രധാന വിവരങ്ങൾ
- വാഴവറ്റയിലെ തറവാട്ടു വീട്ടിൽനിന്ന് 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും എക്സൈസ് പിടിച്ചെടുത്തു.
- മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ എസ്ഐടി റെയ്ഡിനിടെയാണ് മദ്യശേഖരം കണ്ടെത്തിയത്.
- നാടകീയ നീക്കങ്ങൾക്കൊടുവിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫിസിലെത്തി എക്സൈസ് അറസ്റ്റ് രേഖപ്പെടുത്തി.
- ഇതൊരു പ്രതികാര നടപടിയാണെന്നും താൻ മദ്യപിക്കാറില്ലെന്നും ആന്റോ അഗസ്റ്റിൻ പ്രതികരിച്ചു.
- വൈദ്യപരിശോധനയ്ക്കു ശേഷം ബത്തേരി കോടതിയിൽ ഹാജരാക്കും.
വൈദ്യ പരിശോധനയ്ക്കുശേഷം ആന്റോയെ വയനാട്ടിലേക്ക് കൊണ്ടുപോകും. ബത്തേരി കോടതിയില്‍ ഹാജരാക്കും.
ALSO READ: വെള്ളച്ചാട്ടത്തിൽ കുട്ടിയെ തോളിലേറ്റി നിന്ന യുവാവിന്റെ ദേഹത്തേക്ക് പാമ്പ് വീണു
പ്രതികാര നടപടിയെന്ന് ആന്റോ
വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്. തന്നെ കുടുക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ’, ആന്റോ അഗസ്റ്റിന് മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ഓഫീസിലെ എക്സൈസിന്റെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്. എഫ്ഐആര്‍ പോലും ഇല്ലാതെ അറസ്റ്റിനെത്തിയ സംഘം മണിക്കൂറുകളോളം റിപ്പോര്‍ട്ടര്‍ എംഡി ആന്റോ അഗസ്റ്റിനെ തടഞ്ഞുവെച്ചു. പരിശോധന പൂര്‍ത്തിയാക്കി പൊലീസ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് എക്സൈസ് റിപ്പോര്‍ട്ടര്‍ ഓഫീസിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഓഫീസിലെത്തിയ സംഘം, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്ഐആര്‍ കൈമാറിയില്ല. തുടര്‍ന്ന് ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം എഫ്ഐആര്‍ കൈമാറിയത്.
അതേസമയം, അര്‍ജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസിലെത്തിയ പൊലീസ് സംഘത്തിന്റെ പരിശോധന 21 മണിക്കൂറോളം നീണ്ടു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ് നടന്നത്. മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും എസിപി കൃത്യമായ ഉത്തരം നല്‍കിയില്ല. റെയ്ഡ് വിശദാംശങ്ങള്‍ എസ്ഐടി തലവന്‍ വിശദീകരിക്കുമെന്നായിരുന്നു മറുപടി.
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരില്‍ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍മാരായിരുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ കേന്ദ്ര ഓഫിസ് ഉള്‍പ്പെടെ അഞ്ചിടത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കളമശേരിയിലെ ഓഫിസിനു പുറമേ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്, ആന്റോയുടെയും സഹോദരന്റെയും കാക്കനാട്ടെ ഫ്ലാറ്റുകള്‍, കളമശേരിയിലെ ‘ഗോട്ട് ആഡ്’ എന്ന സ്ഥാപനത്തിന്റെ ഓഫിസ് എന്നിവിടങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ 5.45 മുതല്‍ പരിശോധന നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





