13
Jan 2026
Mon
13 Jan 2026 Mon
xourt stays Antony Raju s sentence

ആന്റണി രാജു എംഎല്‍എയെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി. മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിയിലായ വിദേശപൗരനെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തി രക്ഷിച്ച കേസില്‍ കോടതി മൂന്നുവര്‍ഷത്തേക്ക് ആന്റണി രാജുവിനെ ശിക്ഷിച്ചതിനു പിന്നാലെയാണ് നിയമസഭാ സെക്രട്ടേറിയറ്റ്‌ വിജ്ഞാപനമിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ജനപ്രതിനിധിയെ ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രിം കോടതിയുടെ നേരത്തെയുള്ള വിധി. ഇതു പ്രകാരമാണ് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും ആന്റണി രാജുവിന് കഴിയില്ല. മേല്‍ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനില്‍ക്കും.

ALSO READ: ഐപിഎല്‍ പ്രക്ഷേപണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്