വീണ്ടും അച്ഛനമ്മമാരാകാനൊരുങ്ങി വിരാട് കോലിയും അനുഷ്‌കയും; ഇനി രണ്ടാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പ്
|
ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താര ദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. ആമര്‍ഖാന്റെ പി.കെ ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകളില്‍ നായികയായി ചലച്ചിത്രരംഗത്ത് തന്റെതായ കസേര ഉറപ്പിച്ച നടിയാണ് അനുഷ്‌കയെങ്കില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിരാട് കോലി. നിലവില്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞുമുണ്ട്. എന്നാല്‍ ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞാനായുള്ള കാത്തിരിപ്പിലാണെന്നാണ് പുതിയ വാര്‍ത്ത. 2021ലാണ് ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് വാമിക ജനിക്കുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിരാട് പിന്മാറിയതിന് പിന്നാലെ ഊഹാപോഹങ്ങളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിലെ കോലിയുടെ മുന്‍ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സാണ് ഇരുവരും വീണ്ടും അച്ഛനമ്മമാരാകാന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. വിരാട് കോഹ്‌ലി സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും എബി ഡിവില്ലിയേഴ്‌സ് തന്റെ ആരാധകരോട് പറഞ്ഞു. എന്നാല്‍ ഈ വിവരം ദമ്പതികള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുപറഞ്ഞിട്ടില്ല.
അതേസമയം വ്യക്തിഗത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് പിന്മാറിയത്. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. കോഹ്‌ലിയുടെ തീരുമാനത്തിന്റെ കാരണങ്ങള്‍ ഊഹിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും ബിസിസിഐ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടര്‍മാരുമായും വിരാട് സംസാരിച്ചു. എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് തന്റെ മുന്‍ഗണനയെന്ന് കോലി ആവര്‍ത്തിച്ചു.
കോലിയുടെ തീരുമാനത്തെ ബിസിസിഐ മാനിക്കുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. ബോര്‍ഡും ടീം മാനേജ്‌മെന്റും താരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യര്‍ത്ഥിച്ചു.
Anushka Sharma and Virat Kohli are expecting second child


