17
Feb 2024
Fri
17 Feb 2024 Fri

അപര്‍ണ ഗോപിനാഥിന് എന്ത് പറ്റി? ഇപ്പോള്‍ എല്ലാം ഛസ.. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി നടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാടകരംഗത്തു നിന്ന് സിനിമയിലേക്ക് എത്തിയ നടിയാണ് അപര്‍ണ ഗോപിനാഥ്. എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് ഇന്റസ്ട്രിയിലേക്ക് എത്തിയത്. ശക്തമായ വേഷത്തിലൂടെയാണ് താരം മലയാള പ്രക്ഷകരുടെ ശ്രദ്ധനേടുന്നത്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും, കണ്ടംപററി ഡാന്‍സറുമായ അപര്‍ണ സിനിമയിലെത്തിയപ്പോള്‍ അതിന്റേതായ പക്വതയും, മിതത്വവും അഭിനയത്തില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ മുന്നറിയിപ്പ്, ചാര്‍ലി പോലുള്ള സിനിമകളിലൂടെ അപര്‍ണ കൂടുതല്‍ സജീവമായി. എന്നാല്‍ 2019 ന് ശേഷം ഇന്റസ്ട്രിയില്‍ നിന്നും പാടെ അകന്നു നില്‍ക്കുകയാണ് നടി.

ഇതിനിടെ കുറച്ചു നാളുകളായി നടി അപര്‍ണ ഗോപിനാഥ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പ്രേക്ഷകരില്‍ ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച പോസ്റ്റിലെ അടിക്കുറിപ്പുകളാണ് ആശങ്കയ്ക്കു കാരണമായത്. ”തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാര്‍ഥന കൊണ്ടും തിരിച്ചുവന്നു’ എന്ന് പറഞ്ഞാണ് ആദ്യത്തെ പോസ്റ്റ്. ”പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി” എന്ന് മറ്റൊരു ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. അപര്‍ണ ഏതോ അപകടകരമായ സാഹചര്യത്തില്‍ നിന്നോ അസുഖത്തില്‍ നിന്നോ തിരിച്ചുവന്നെന്നായിരുന്നു ഈ പോസ്റ്റുകളിലൂടെ പ്രേക്ഷകര്‍ മനസ്സിലാക്കിയത്. പലരും ഇക്കാര്യം കമന്റുകളിലൂടെ ചോദിച്ചെങ്കിലും നടി മറുപടിയും നല്‍കിയില്ല. ഒടുവിലിതാ ആരാധകരുടെ ആശങ്കള്‍ക്കെല്ലാം മറുപടിയുമായി എത്തുകയാണ് നടി. താന്‍ സുഖമായി ഇരിക്കുന്നുവെന്നും എല്ലാം ഓക്കേ ആണെന്നുമാണ് നടിയുടെ പുതിയ കുറിപ്പ്.

ഞാന്‍ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി. ഇവിടെ എല്ലാം ഓക്കേ ആണ്. എന്നാണ് അപര്‍ണ കുറിച്ചത്. കൂടാതെ മുന്‍പ് നല്‍കിയ അടിക്കുറിപ്പുകളില്‍ താരം മാറ്റം വരുത്തുകയും ചെയ്തു.

തുടക്കം, പുതിയ തുടക്കം, ഓരോ പാളികളായി, പ്രാര്‍ത്ഥന എന്നൊക്കെയാണ് ആ പോസ്റ്റിന് ഹാഷ് ടാഗ് നല്‍കിയത്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അപര്‍ണ തന്റെ കാഴ്ചകളും, യാത്രകളും , ഫോട്ടോകളും എല്ലാം അവിടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ എല്ലാ ചിത്രങ്ങളും ബ്ലാക്ക് ആന്റ് വൈറ്റില്‍ ഉള്ളതായിരിക്കും. എന്താണ് ഇങ്ങനെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് എന്ന് പലരും ചോദിച്ചുവെങ്കിലും, അതിനൊന്നും അപര്‍ണ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.