| നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സ്‌കൂള്‍ പ്രധാന അധ്യാപകര്‍ കൃത്യമായി പൂരിപ്പിച്ച് സെപ്റ്റംബര്‍ 13ന് വൈകിട്ട് അഞ്ചിനു മുമ്പായി [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ അയയ്ക്കണം. |
അപേക്ഷയും അനുബന്ധ രേഖകളും പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസില്‍ നേരിട്ടും സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2432655 എന്ന നമ്പറില്‍ വിളിക്കാം.
|
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിയമത്തോടുള്ള ബഹുമാനം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളോട് ദയാവായ്പ്, സമൂഹ്യ വിപത്തുകളെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് എന്നീ ഗുണങ്ങള്‍ പാകി മുളപ്പിച്ച് അവരെ ഈ സമൂഹത്തിലെ ഭാവി നായകന്‍മാരാക്കി വളര്‍ത്തിയെടുക്കാനാവശ്യമായ പരിശീലനം നല്‍കുന്നതാണ് പദ്ധതി.. യുവാക്കളില്‍ നൈസര്‍ഗ്ഗികമായ കഴിവുകള്‍ പരിപോഷിപ്പിക്കുവാനും അതുവഴി അസഹിഷ്ണുത, ലഹരി ഉപയോഗം, അച്ചടക്കമില്ലായ്മ, അക്രമം മുതലായ നിഷേധാത്മക പ്രവണതകളെ പ്രതിരോധിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാനും ഈ പദ്ധതി കൊണ്ട് ഉദ്ദ്യേശിക്കുന്നു. അതുപോലെ തന്നെ വിദ്ദ്യാര്‍ത്ഥികളില്‍ തങ്ങളുടെ കുടുംബം, സമൂഹം, പരിസ്ഥിതി എന്നിവയോട് പ്രതിബദ്ധത വളര്‍ത്തുവാനും ഇത് സഹായകമാണ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
കേരളത്തിലെ 127 ഹൈസ്‌ക്കൂള്‍/ ഹയര്‍സെക്കന്ററി സ്‌കൂളുകളിലായി 2010 ആഗസ്റ്റ് 2ന് ആരംഭിച്ച ഈ പദ്ധതിയില്‍ ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഉള്‍പ്പെടെ 11176 വിദ്ദ്യാര്‍ത്ഥികളും, സ്‌കൂള്‍തല കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായി പരിശീലനം നേടിയ 254 അദ്ധ്യാപകരും അംഗങ്ങളാണ്. 2012ല്‍ കേരളത്തിലെ 249 ഹൈസ്‌ക്കൂളുകളിലായി ഈ പദ്ധതി വ്യാപിപ്പിച്ചു. കേഡറ്റുകളുടെ എണ്ണം 16000 വും, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരുടെ എണ്ണം 500 മായി വളര്‍ന്നു.
Application invited for Kerala Students police cadet scheme


