15
Dec 2024
Thu
15 Dec 2024 Thu

CH Muhammed Koya Scholarship: ഇപ്പോള്‍ അപേക്ഷിക്കാം; ഡിഗ്രിക്കാര്‍ക്ക് 5000, പി.ജിക്കാര്‍ക്ക് 6000 വും ലഭിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളാ സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തികസഹായങ്ങളിലൊന്നായ സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികളില്‍നിന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആണ് അപേക്ഷ ക്ഷണിച്ചത്. വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപന മേധാവി അംഗീകരിച്ച സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.

അര്‍ഹര്‍:
മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍.

യോഗ്യത:
2023, 24 സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് അവസരം.

എത്ര ലഭിക്കും?
ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ
ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ
പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ
ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപ വീതവും.

തെരഞ്ഞെടുപ്പ്:
കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

എങ്ങിനെ അപേക്ഷിക്കാം
www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ ഡിസംബര്‍ 30 ന് മുന്‍പായി നല്‍കണം.

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

▪️മാർക്ക് ലിസ്റ്റ് കോപ്പി
▪️അലോട്മെന്റ് മെമ്മോ
▪️ബാങ്ക് പാസ്സ് ബുക്ക്‌
▪️ആധാർ കാർഡ്
▪️ജാതി സർട്ടിഫിക്കറ്റ്
▪️നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ്
▪️റേഷൻ കാർഡ്

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 04712302090.

Kerala State Minority Welfare Department has invited applications for the renewal of the CH Muhammed Koya Scholarship/Hostel Stipend.