15
Jan 2024
Sat
15 Jan 2024 Sat

CH മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവസരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്‌റ്റൈപന്റ് (റിന്യൂവല്‍) പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 – 23 സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് പുതുക്കുന്നതിന് അവസരം. ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥിനികള്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷക്ഷങ്ങളായി കാണക്കാക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം.

അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minortiywelfare.kerala.gov.in ലെ സ്‌കോളര്‍ഷിപ്പ് ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 30.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 04712302090.

application invited to ch muhammed koya scholarship for minority students