15
Jan 2024
Sun
15 Jan 2024 Sun

ഭിന്നശേഷിക്കാര്‍ക്കായി സാമൂഹികനീതി വകുപ്പ് ഏര്‍പ്പെടുത്തിയ പരിണയം, മാതൃജ്യോതി, സ്വാശ്രയ പദ്ധതികളിലേക്ക് സുനീതി പോര്‍ട്ടല്‍ (www.suneethi.sjd.kerala.gov.in) മുഖേന അപേക്ഷിക്കാം. ഭിന്നശേഷിയുള്ള ബി.പി.എല്‍ കുടുംബത്തിലെ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്ക്/ഭിന്നശേഷിയുള്ള പെണ്‍കുട്ടിക്ക് വിവാഹധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് പരിണയം. തീവ്ര ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി പ്രതിമാസം 2000 രൂപ 24 മാസത്തേക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് മാതൃജ്യോതി. തീവ്ര ശാരീരിക മാനസിക വെല്ലുവിളി (70 ശതമാനവും അതിനു മുകളിലും) നേരിടുന്നവരുടെ വിധവയായ /ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മമാര്‍ക്ക് സ്വയം തൊഴിലിന് ധനസഹായം നല്‍കുന്ന പദ്ധതി ആണ് സ്വാശ്രയ.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് :swd. Kerala.gov.in
ഫോണ്‍ :04812563980

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>