ഉന്നത വിദ്യാഭ്യാസത്തിന് ഹോര്‍മിസ് സ്‌കോളര്‍ഷിപ്പ്; പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ആനുകൂല്യം; കൂടുതല്‍ അറിയാം
|
ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവര്‍ഷം ഒരു ലക്ഷം വരെ ലഭിക്കാനിടയുള്ള ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. വിവിധ പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയതാണ്, ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 17 ആണ്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഓരോ കോഴ്‌സിലും ഒരു സ്‌കോളര്‍ഷിപ്പ് വീതം മാറ്റിവെച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസും മറ്റ് വിദ്യാഭ്യാസച്ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരുലക്ഷം രൂപവരെ സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നതാണ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും പരിഗണിക്കാനിടയില്ലാത്തതു കൊണ്ട്, അപേക്ഷാ സമര്‍പ്പണത്തില്‍ പൂര്‍ണ്ണ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിരതാമസക്കാര്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ വായിച്ച് മനസിലാക്കണം.
ബി.ഇ/ ബി.ടെക്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബി.എസ്.സി കോര്‍പ്പറേഷന്‍ ആന്റ് ബാങ്കിങ്, ബി.എസ്.സി നഴ്‌സിങ് ആന്റ് എം.ബി.എ എന്നിവയില്‍ റെഗുലര്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഓരോ കോഴ്‌സിലും ഒരു സ്‌കോളര്‍ഷിപ്പ് വീതം നീക്കിവെച്ചിട്ടുണ്ട്. യോഗ്യതമുകളില്‍ പറഞ്ഞ കോഴ്‌സുകളില്‍ റെഗുലര്‍ പഠനത്തിന് പ്രവേശിച്ചിരിക്കണം.
ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ അധികമാവാന്‍ പാടില്ല.
ഹാജരാക്കേണ്ട രേഖകള്‍:
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
അഡ്മിഷന്‍ ലെറ്റര്‍
കോഴ്‌സ് ഫീ സ്ട്രക്ച്ചര്‍
മാര്‍ക്ക് ഷീറ്റ്
വരുമാന സര്‍ട്ടിഫിക്കറ്റ്
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
ഐ.ഡി പ്രൂഫ്
ഭിന്നശേഷിക്കാരാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ നേരിട്ട് അഭിമുഖം നടത്തിയാണ് ആനുകൂല്യത്തിന് അര്‍ഹത നല്‍കുക. പൂര്‍ണമായും പരീക്ഷയിലെ മാര്‍ക്കിന്റെയും, ഇന്റര്‍വ്യൂവിവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക്: https://scholarships.federalbank.co.in:6443/fedschlrshipportal/
Federal Bank invites applications for Federal Bank Hormis Memorial Foundation Scholarships for this academic year
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





