15
Feb 2025
Tue
15 Feb 2025 Tue
IOCL Non Executive Personnel Recruitment

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOC) ജൂനിയര്‍ ഓപ്പറേറ്റര്‍ അടക്കുമള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വിഭാഗങ്ങളിലായി 246 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂനിയര്‍ ഓപ്പറേറ്റര്‍ (215 തസ്തികകള്‍), ജൂനിയര്‍ അറ്റന്‍ഡന്റ് (23 തസ്തികകള്‍), ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റ് (8 തസ്തികകള്‍) എന്നീ തസ്തികകളിലാണ് ഇപ്പോള്‍ ഒഴിവുള്ളത്. തൊഴെ കൊടുത്ത വിശദമായ വിജ്ഞാപനം പരിശോധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കേണ്ടതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

അപേക്ഷാ ഫീസ്

300 രൂപ.
(എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല)

ശമ്പളം
ജൂനിയര്‍ ഓപ്പറേറ്റര്‍ക്കും ജൂനിയര്‍ അറ്റന്‍ഡന്റിനും ഗ്രേഡ് ക പ്രകാരം 23,000 മുതല്‍ 78,000 രൂപ വരെ ശമ്പളം ലഭിക്കും.
ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റിന് ഗ്രേഡ് III പ്രകാരം 25,000 മുതല്‍ 1,05,000 രൂപ വരെയും ലഭിക്കും.

യോഗ്യത

ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റര്‍/ഇലക്ട്രിഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡില്‍ ഐടിഐ.

ടെക്‌നിഷ്യന്‍ അപ്രന്റിസ്: പത്താം ക്ലാസ്, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/സിവില്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സില്‍ 50% മാര്‍ക്കോടെ 3 വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ (പട്ടികവിഭാഗത്തിന് 45% മാര്‍ക്ക് മതി).

ഗ്രാജ്വേറ്റ് അപ്രന്റിസ്: 50% മാര്‍ക്കോടെ ഏതെങ്കിലും ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്ക് 45% മാര്‍ക്ക് മതി).

ട്രേഡ് അപ്രന്റിസ്‌ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഫ്രഷര്‍): പ്ലസ് ടു (ബിരുദത്തിനു താഴെ).

ട്രേഡ് അപ്രന്റിസ്‌ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (സ്‌കില്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍): പ്ലസ് ടു (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ്.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

NB: ജൂനിയര്‍ ഓപ്പറേറ്റര്‍ക്കും ജൂനിയര്‍ അറ്റന്‍ഡന്റിനും കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, സ്‌കില്‍/പ്രാഫിഷ്യന്‍സി/ഫിസിക്കല്‍ ടെസ്റ്റ് എന്നിവ പൂര്‍ത്തികരിച്ചാല്‍ മാത്രമെ യോഗ്യത നേടാനാകൂ.
ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റിന് കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, കമ്പ്യൂട്ടര്‍ പ്രാവീണ്യ പരീക്ഷ എന്നിവ മറികടക്കേണ്ടതുണ്ട്.

അപേക്ഷിക്കാനുള്ള ലിങ്ക്: https://ibpsonline.ibps.in/iocljan25/
വിജ്ഞാപനം: https://doc.sarkariresults.org.in/IOCL_Junior_Operator_Other_Post_Notification_2025.pdf

Apply for IOCL Non Executive Personnel Recruitment