|
ഇന്ത്യൻ സൈന്യത്തിൽ സേവനം ചെയ്യാനുള്ള ഹൃസ്വ പദ്ധതി ആയ അഗ്നിപഥ് മുഖേന ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷകൾ ക്ഷണിക്കുന്നു. അഗ്നിവീർ വായു എന്നതാണ് ഇന്ത്യൻ എയർഫോഴ്സി ലേക്കുള്ള തസ്തികയുടെ പേര്. സ്ത്രീകൾക്കും ഇതിലേക്ക് അപേക്ഷിക്കാം. അപേക്ഷ ജനുവരി ഏഴു മുതൽ ആണ് സ്വീകരിക്കുക. അപ്പോഴേക്കും മാത്രമേ ലിങ്ക് ആക്റ്റീവ് ആകു. ജനുവരി 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
ശമ്പളം
അഗ്നിവീർ വായു ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 30,000 രൂപ മുതൽ 40,000 രൂപവരെ പ്രതിമാസം ലഭിക്കും.
പ്രായം
19- 26 നും ഇടയിൽ.
(ഉദ്യോഗാർത്ഥികൾ 2005 ജനുവരി 1 നും 2008 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം)
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം.
അല്ലെങ്കിൽ
50 ശതമാനം മാർക്കോടെ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. മൊത്തത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി).
അല്ലെങ്കിൽ
ഫിസിക്സും കണക്കും ഉള്ള VHSS. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം (വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയാലും മതി)
ശാരീരിക യോഗ്യത
Army ജോലി ആയതിനാൽ ഉദ്യോഗാർത്ഥികൾ മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. വൈകല്യങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല.
അപേക്ഷാ ഫീസ്
550 രൂപ
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 7 മുതൽ https://agnipathvayu.cdac.in/ എന്ന വെബ്സൈറ്റ് മുഖാന്തരം അപേക്ഷകൾ സമർപ്പിക്കാം.
Notification
Indian Air Force Agniveer Vayu Recruitment


