10
Feb 2025
Wed
10 Feb 2025 Wed

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സുമാർക്ക് അവസരം. കേരള സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സ് ആണ് സൗദി ആരോഗ്യ മന്ത്രാലയത്തിലെ വനിതാ സ്റ്റാഫ് നഴ്‌സുമാരുടെ തസ്തികകളിലേക്ക് റിക്രൂട്ടിങ് നടത്തുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (ഐസിയു) സ്‌പെഷ്യാലിറ്റിയിലാണ് ഒഴിവുകള ഉളളത്. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

* യോഗ്യത:
നഴ്‌സിംഗില്‍ ബിഎസ്‌സി അല്ലെങ്കില്‍ പോസ്റ്റ് ബിഎസ്‌സി.
കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.

* അധിക ആവശ്യകതകള്‍:
സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ വര്‍ഗ്ഗീകരണം (മുമാരിസ്+ വഴി),ഡാറ്റാ ഫ്‌ലോ വെരിഫിക്കേഷനും എച്ച്ആര്‍ഡി അറ്റസ്റ്റേഷനും

* സാധുവായ പാസ്‌പോര്‍ട്ട് (കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ളത്)

* SAMR പോര്‍ട്ടലില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കരുത്.

* അവസാന തീയതി: ഫെബ്രുവരി 15, 2025

അപേക്ഷിക്കേണ്ട വിധം: www.norkaroots.org അല്ലെങ്കില്‍ www.nifl.norkaroots.org സൈറ്റുവഴി. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ സൗദി നഴ്‌സ് റിക്രൂട്ട്മെൻ്റ് വർത്താക്കൊപ്പമുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്താൽ മതി.

* ആവശ്യമുള്ള രേഖകള്‍
വിശദമായ CV
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍
പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്(Experience Certificate)
പാസ്‌പോര്‍ട്ടിന്റെ കോപ്പി
ആവശ്യമായ മറ്റു രേഖകളും

ഇൻ്റർവ്യൂ
സ്ഥലം: എറണാകുളം, കൊച്ചി
തീയതി: ഫെബ്രുവരി 23, ഞായറാഴ്ച മുതല്‍ ഫെബ്രുവരി 26, ബുധനാഴ്ച വരെ

ഇന്ത്യ (ടോള്‍ഫ്രീ) : 18004253939
അന്താരാഷ്ട്ര നമ്പര്‍ : +91 8802012345

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക